Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Will Be Stopped

America

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച് ട്രം​പ്; ഇ​റാ​നു ടോ​ൾ ന​ൽ​കു​ന്ന ക​പ്പ​ലു​ക​ൾ ത​ട​യും

വാ​ഷിം​ഗ്ട​ൺ: അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​ൻ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം യു​എ​സ് നാ​വി​ക​സേ​ന ഉ​പ​രോ​ധി​ക്കു​മെ​ന്നും ഇ​റാ​നു ടോ​ൾ ന​ൽ​കി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. പാ​കി​സ്ഥാ​നി​ൽ ന​ട​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ക​ടു​ത്ത ന​ട​പ​ടി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തു​മാ​യ എ​ല്ലാ ക​പ്പ​ലു​ക​ളെ​യും യു​എ​സ് നാ​വി​ക​സേ​ന ത​ട​യും. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര അ​തി​ർ​ത്തി​യി​ൽ ​ച്ച് ഇ​റാ​നു ടോ​ൾ ന​ൽ​കു​ന്ന ക​പ്പ​ലു​ക​ൾ ത​ട​യാ​ൻ നാ​വി​ക​സേ​ന​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഇ​റാ​ൻ ക​ട​ലി​ടു​ക്കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൈ​നു​ക​ൾ ന​ശി​പ്പി​ക്കാ​ൻ യു​എ​സ് ന​ട​പ​ടി തു​ട​ങ്ങും.യു​എ​സ് സേ​ന​യ്‌​ക്കോ സ​മാ​ധാ​ന​പ​ര​മാ​യ ഗ​താ​ഗ​തം ന​ട​ത്തു​ന്ന ക​പ്പ​ലു​ക​ൾ​ക്കോ എ​തി​രെ ഇ​റാ​ൻ വെ​ടി​യു​തി​ർ​ത്താ​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ ഇ​സ്ലാ​മാ​ബാ​ദി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. മി​ക്ക കാ​ര്യ​ങ്ങ​ളി​ലും ധാ​ര​ണ​യാ​യെ​ങ്കി​ലും ആ​ണ​വ പ്ര​ശ്ന​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ഇ​റാ​ൻ ത​യ്യാ​റാ​യി​ല്ല. ഇ​റാ​ൻ മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​തോ​ടെ നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ച്ച​താ​യും വാ​ൻ​സ് വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ പോ​കു​ന്ന ക​പ്പ​ലു​ക​ളി​ൽ നി​ന്ന് ഇ​റാ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം (ടോ​ൾ) ഈ​ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​നെ 'പി​ടി​ച്ചു​പ​റി' എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​റാ​ൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മ്മി​ക്കാ​നും സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബ്രി​ട്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും, ഹോ​ർ​മു​സ് ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്ന് ബ്രി​ട്ട​ൻ സൂ​ചി​പ്പി​ച്ചു. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​ൻ ഫ്രാ​ൻ​സും മ​റ്റ് 40 രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് വി​ശാ​ല​മാ​യ സ​ഖ്യം രൂ​പീ​ക​രി​ക്കാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് നാ​റ്റോ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

നി​ല​വി​ൽ മേ​ഖ​ല​യി​ൽ വ​ൻ സൈ​നി​ക വി​ന്യാ​സ​ത്തി​ന് അ​മേ​രി​ക്ക ഒ​രു​ങ്ങു​ക​യാ​ണ്. ഇ​ത് പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up